Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മത്സരിക്കണമെന്ന്...

കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല :  എം മുകേഷ് എംഎല്‍എ

കൊല്ലം : കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കുമെന്ന്  മുകേഷ്  മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലത്ത് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആ പരിപാടിയൊക്കെയങ് നിര്‍ത്തിവച്ചേര്. പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് സിപിഎമ്മിന്റെ രീതി. എല്ലാം വ്യക്തമായി പറഞ്ഞതാണ്.

എല്ലാവരും മറച്ചവയ്ക്കുന്ന മറ്റൊരു കാര്യം കൂടി പറയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാന്‍ ഇറങ്ങിപോകുമ്പോള്‍ നമ്മള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ...

എടത്വ പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം

എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വിശുദ്ധന്റെ തിരുസ്വരൂപം...
- Advertisment -

Most Popular

- Advertisement -