Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎസ് ബി...

എസ് ബി കോളേജ് ശതാബ്ദി ആഘോഷം: ചങ്ങനാശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി: എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എസ്.ബി, എൻ.എസ്.എസ് കോളേജുകളും പരിസരപ്രദേശങ്ങളും രണ്ട് മണിയോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി – പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞു പോകണം.

ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണ്ണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞും,  പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴിയും, കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി ഡൈവേർട്ട് ചെയ്ത് തിരുവല്ല ഭാഗത്തേയ്ക്ക് പോകണം.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്കും,  ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലേക്കുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ

ശബരിമല : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊതുമേഖല സ്ഥാപനമായ റെയ്ഡ്കോയാണ് തേൻ...

നെറ്റ് ചോദ്യപേപ്പർ ചോർച്ച : ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി സിബിഐ .ആറ് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപേപ്പർ ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്ന് സിബിഐ അറിയിച്ചു. ജൂൺ 18നായിരുന്നു പരീക്ഷ...
- Advertisment -

Most Popular

- Advertisement -