Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ എപ്പിസ്ക്കോപ്പൽ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ അധ്യക്ഷതയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു.

2025 ജൂലൈ സുന്നഹദോസിന് ശേഷം കൂടിയ മലങ്കര അസോസിയേഷൻ മാനേജിം​ഗ് കമ്മിറ്റിയുടെ യോ​ഗ തീരുമാനങ്ങൾ സുന്നഹദോസ് അം​ഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളിൽപ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും 2026 -2027 വർഷത്തെ ബജറ്റ് അം​ഗീകരിച്ചു.

വൈ​ദിക സെമിനാരികൾ, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ജൂലൈ 2025 ന് ശേഷമുള്ള പ്രവർത്തന റിപ്പോർട്ടുകളും 26 – 27 ലെ ബജറ്റും അം​ഗീകരിച്ചു.

വിശുദ്ധ കുർബാനയുടെയും മറ്റു കൂദാശകളുടെയും നിർവ്വഹണം സംബന്ധിച്ച മാർ​ഗനിർ​ദേശങ്ങളും വിവിധ സിനഡിക്കൽ കമ്മീഷനുകളുടെ റിപ്പോർട്ടുകളും സുന്നഹദോസിൽ അവതരിപ്പിച്ചു. മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി.

സഭാ ആസ്ഥാനത്ത് നിർമ്മിക്കുന്ന ബിഷപ്പ്സ് ക്വാർട്ടേഴ്സിന് പരിശുദ്ധ കാതോലിക്കാ ബാവാ അടിസ്ഥാന ശിലയിട്ടു. മെത്രാപ്പോലീത്താമാരും, വൈദികരും സംബന്ധിച്ചു. നാലുനിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൽ മെത്രാപ്പോലീത്താമാരുടെ താമസസൗകര്യത്തിന് പുറമേ, കോൺഫറൻസ് ഹാൾ, ലൈബ്രറി, മ്യൂസിയം, വിസിറ്റേഴ്സ് ലോഞ്ച് എന്നിവയുണ്ടാകും. 2 വർഷം കൊണ്ട് നിർമ്മാണം പൂർത്തകരിക്കുകയാണ് ലക്ഷ്യം.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സുന്നഹദോസ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഖറിയാ മാർ നിക്കോളവോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നീ മെത്രാപ്പോലീത്താമാർ വിവിധ ​ദിവസങ്ങളിലായി ധ്യാനം നയിച്ചു. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും പരിശുദ്ധ സുന്നഹദോസിൽ സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കടകം ആരംഭം നാളെ : ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും

തിരുവല്ല: കർക്കടക മാസം നാളെ ആരംഭിക്കും. ഇനിയുള്ള ഒരു മാസക്കാലം  ഹൈന്ദവ ഭവനങ്ങളിൽ  രാമായണ പാരായണവും, വിവിധ ക്ഷേത്രങ്ങളിൽ  രാമായണ പാരായണവും വിശേഷാൽ ചടങ്ങുകളും നടക്കും. തിരുവല്ല മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര...

അഞ്ച് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട:   ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ചിറ്റാർ ലക്ഷംവീട്,ചക്കാലക്കുഴിയിൽ വീട്ടിൽ ഷൈജു(41) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ചിറ്റാർ പോലീസ് കേസെടുത്തു. ഓപ്പറേഷൻ ഡി...
- Advertisment -

Most Popular

- Advertisement -