Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിന്‍ യാത്രക്കാര്‍ക്ക്...

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി റെയില്‍വേ : രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള  ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ. രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരു ജംഗ്ഷൻ വരെ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.

ട്രെയിന്‍ നമ്പര്‍ 16355, 16356 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംഗ്ഷൻ തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസിന് തലശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ വിവരം.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന മംഗളൂരു യാത്രയിലും അധിക സ്റ്റോപ്പുണ്ടാകും. കോഴിക്കോട് കഴിഞ്ഞാല്‍ തലശേരിയിലും നിര്‍ത്തുന്ന ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പ് കണ്ണൂരായിരിക്കും.

അധിക സ്റ്റോപ്പ് അനുവദിച്ച മറ്റൊരു ട്രെയിന്‍ തിരുവനന്തപുരം മുതല്‍ നിസാമുദ്ദീന്‍ വരെ പോകുന്നതാണ്. ട്രെയിന്‍ നമ്പര്‍ 22653, 22654 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇനി മുതല്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും. മാര്‍ച്ച് 7-ന് ആരംഭിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ യാത്രയിലും, മാര്‍ച്ച് 9ന് ആരംഭിക്കുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ യാത്രയില്‍ പുതിയ സ്റ്റോപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി...

പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ

അടൂർ : പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ വിധിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) ആണ് അടൂർ...
- Advertisment -

Most Popular

- Advertisement -