Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ അമ്മയ്‌ക്ക്...

ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

തിരുവനന്തപുരം:  പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ. ബിജെപി സംസ്ഥാന കാര്യാലയം മാരാ‍ർജി ഭവനിലായിരുന്നു  പൊങ്കാല സമർപ്പിച്ചത്. ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല അര്‍പ്പിച്ചത്.

രാവിലെ ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.

തോറ്റംപാട്ടിലെ ദാരിക വധം ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു പ്രധാന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ അഡ്വ വി വി രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 81 (പുന്നപ്ര ഗേറ്റ്) ഡിസംബര്‍ 28 ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് അഞ്ച് മണി വരെ...

വഴിയോര കച്ചവടക്കാർക്ക്  ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു

തിരുവല്ല : പി എം സ്വാനിധി വായ്പ എടുത്ത വഴിയോര കച്ചവടക്കാർക്ക് സ്വാനിധി സെ സമൃധി ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ക്യാമ്പ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -