Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യന്‍ സംഘര്‍ഷം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : 52,137 ഇന്ത്യക്കാര്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ ഭാഗമായി പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്.

പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യന്‍ സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേഖലയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ബാക്കിയുള്ളവര്‍ വിദേശ എയര്‍ലൈനുകളിലെ പ്രത്യേക വിമാന സര്‍വിസുകളിലുമാണ് ഇന്ത്യയിലെത്തിയത്.

പശ്ചിമേഷ്യയിലെ സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്ത്  സൂക്ഷിക്കണം : ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ

നിരണം : മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവർ പ്രാർത്ഥനയും വിശ്വാസവും മുറുകെ പിടിച്ച് പൈതൃകം കാത്തുസൂക്ഷിക്കുന്ന വരാകണമെന്നും, വിശ്വാസം നഷ്ടപ്പെടുന്ന ഇക്കാലത്ത് തോമസ് അപ്പോസ്തോലന്റെ ജീവിതം, വിശ്വാസത്തിൽ വളരുവാനും സത്യാന്വേഷകരായി സുവിശേഷ വഴികളിൽ...

ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും

തിരുവനന്തപുരം : യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം...
- Advertisment -

Most Popular

- Advertisement -