Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeSportsഅന്താരാഷ്ട്ര യോഗാസന...

അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടി നടന്നു

പത്തനംതിട്ട : ഏപ്രിൽ 29 മുതൽ മേയ് 3 വരെ നീണ്ടുനിന്ന നാലാമത് അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടിക്ക് പഞ്ചാബിലെ പാട്ടിയാലയിൽ പരിസമാപ്തി കുറിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഞ്ചാബിലെ പരിശീലന കേന്ദ്രമായ നേതാജി സുഭാഷ് കായിക പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു ക്ലാസുകൾ നടന്നത്.

യോഗസന ഭാരത്‌,വേൾഡ് യോഗസന,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നും നൂറ്റി എൺപതോളം യോഗസന ജഡ്ജുമാർ പങ്കെടുത്തു. ഇതിൽ കേരളത്തെ പ്രതിനിധീകരിച്ചു ഒൻപതുപേർ ഉണ്ടായിരുന്ന സംഘത്തിൽ പത്തനംതിട്ട ജില്ലയിൽനിന്നും സ്മിത വിനയചന്ദ്രൻ, പ്രവീൺ പ്രസന്നൻ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു . യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ക്ഷമിൽമോൻ കലങ്ങോട്ട് പ്രസ്തുത പരിപാടിയിൽ മുഖ്യ പരിശീലകനായിരുന്നു .

പാരീസ് ഒളിമ്പിക്സിൽ ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുവാൻ അവസരം ലഭിച്ച ലൊവ്ലീന, പർവീൺ ഹൂഡ തുടങ്ങിയവരെ യോഗാസന ഭാരത് ജനറൽ സെക്രട്ടറി ഡോ. ജെയ്‌ദീപ് ആര്യ ചടങ്ങിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം: പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

റാന്നി : പെരുനാട്ടിലെ കുനങ്കരയിൽ റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇവ 60 വയസ് കഴിഞ്ഞ പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഫോറൻസിക് വിഭാഗം...

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക...
- Advertisment -

Most Popular

- Advertisement -