Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഇത്രയും തറ...

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല : ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും മന്ത്രി കെ ബി ഗണേഷ് കുമാർ കാണിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്.

കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഗണേശ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തു. മന്ത്രിസഭയ്‌ക്കുതന്നെ ഇത് പുഴുക്കുത്താണ്. തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേശ് കുമാർ. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളത്. അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയിൽ ആൾത്താമസമുളള ഒരാൾ പറയുമോ. അങ്ങനെ അല്ലാത്തവർ പൊട്ടൻമാരും ഷണ്ഡൻമാരുമാണെന്നാണ് പറയുന്നത്. സംസ്ഥാന സർക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പിൻവലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴയുടെ നഗര ഹൃദയത്തിൽ  അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ആലപ്പുഴ...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -