Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsനിരണത്തെ താറാവ്...

നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി 

തിരുവല്ല: നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇവിടെ താറാവിൻ കുഞ്ഞുങ്ങൾ ചത്തതോടെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കും ഒൻപതിന് ഭോപ്പാലിലെ കേന്ദ്ര ലാബിലേയ്ക്കും പക്ഷിപ്പനി പരിശോധനക്കായി സാമ്പിൾ അയച്ചിരുന്നു.

തുടർന്ന് വന്ന റിപ്പോർട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാളെ (തിങ്കൾ) ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കം തുടർനടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 4000ൽ അധികം താറാവുകളാണ് നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുമ്പമൺ ഭദ്രാസനം:  ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

പത്തനംതിട്ട : തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. അന്യൻ്റെ സന്തോഷത്തിൽ പങ്ക് ചേരുകയും ദു:ഖത്തിൽ...

കൊച്ചിയിൽ കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി : കൊച്ചി കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി.വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. കേരളത്തിൽ നാവിക പരിശീലനത്തിനെത്തിയതായിരുന്നു...
- Advertisment -

Most Popular

- Advertisement -