Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ തെരഞ്ഞെടുപ്പ്...

നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 40 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുക. 19 സിറ്റിങ്ങ് എംഎല്‍എമാരടക്കം 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ കഴിഞ്ഞദിവസം ധാരണയായിരുന്നു. യുഡിഎഫ് സിറ്റിങ്ങ് സീറ്റുകളായ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരും. വൈകീട്ടാണ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം. ധാരണയായ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അംഗീകാരം നല്‍കും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെപ്പറ്റി അനിശ്ചിതത്വം തുടരുകയാണ്. ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്‍ ഇതുവരെ മയപ്പെട്ടിട്ടില്ല. സുധാകരനുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ ചര്‍ച്ച നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും ; 8 പേർ മരിച്ചു

പാറ്റ്ന : ബിഹാറിലെ നളന്ദ ജില്ലയിലുള്ള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുമകപ്പെട്ട് എട്ട് പേർ മരിച്ചു .മരിച്ചവരെല്ലാം സ്ത്രീകളാണ് .നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ശീതള മാതാ ക്ഷേത്രത്തിലാണ്...

അസമിലെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം : മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

ദിസ്‌പൂർ : അസമിലെ കക്കോപഥാര്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്.വ്യാഴാഴ്ച രാത്രിയാണ്  സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം...
- Advertisment -

Most Popular

- Advertisement -