Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : തുടരന്വേഷണത്തിന് കോടതി ഉത്തരവ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി ഉത്തരവ്.നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി .നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ, സ്വർണം പണയം വച്ചാണ് ഒരു ലക്ഷം രൂപ നൽകിയതെന്ന് പറയുന്നതിൽ വ്യക്തത വരുത്തണം.പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം .പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണം .കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ചൂട് കൂടുന്നു : മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു .കഴിഞ്ഞ ഒരു ദിവസത്തെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ...

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവർ...
- Advertisment -

Most Popular

- Advertisement -