Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurകെ സുധാകരന്‍...

കെ സുധാകരന്‍ കണ്ണൂരില്‍ : പ്രവർത്തകർ സ്വീകരണം നൽകി

കണ്ണൂര്‍ : രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍ സ്വീകരണമാണ് സുധാകരന് പ്രവർത്തകർ ഒരുക്കിയത്.

ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വൈകാരിക മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരണം.

കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സുധാകരന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു. ഇതോടെയാണ് സുധാകരന്റെ മത്സരിക്കാനുള്ള മോഹം പൊലിഞ്ഞത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു .വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്.  

പൊയ്കയില്‍ ആചാര്യഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവല്ല: പൊയ്കയില്‍ ആചാര്യഗുരുവിന്റെ 100-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ സഭാ ആസ്ഥാനത്തും, സഭാ ശാഖകളിലും വിജ്ഞാനദിനമായി  ആഘോഷിച്ചു. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റും അടിമസ്മാരകസ്തംഭത്തിൽ...
- Advertisment -

Most Popular

- Advertisement -