Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെന്‍ഷന്‍...

ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍

തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്.

പ്രതിമാസ പെന്‍ഷന്‍ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ : ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -