Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റർ, വിഷു...

ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. തിരക്കിന്‌ അനുസരിച്ച്‌ 13 ബസും സജ്ജമാക്കും.

ഏപ്രിൽ ഒമ്പതിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ്‌. ഇതേത്തുടർന്ന് പരമാവധി സർവീസ്‌ ഏർപ്പെടുത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്‌. യാത്രക്കാർക്ക് ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറുനിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം ഒരുങ്ങുന്നു

ആലപ്പുഴ : ആറുനിലകളില്‍ നിര്‍മിക്കുന്ന തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിൽ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ 62 സെന്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികളുടെ 91 ശതമാനവും...

പി.ജയരാജൻ വധശ്രമക്കേസ്: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ; പി.ജയരാജൻ വധശ്രമക്കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളിൽ പി.ജയരാജനെ...
- Advertisment -

Most Popular

- Advertisement -