Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപെരുമാറ്റച്ചട്ട ലംഘനം...

പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്‌ക്ക് നിയമക്കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് വിജയ്‌ക്കെതിരെ കേസെടുത്തു. പെരവല്ലൂരിൽ നടന്ന പൊതുപരിപാടിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാണ് പരാതി.

പൊതുസമ്മേളനത്തിൽ അനുമതി ഇല്ലാതെ 30 ലേറെ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചു, പൊതുയോഗങ്ങൾ കാരണം യാത്രാ തടസമുണ്ടാക്കി, ആംബുലൻസ് വഴികൾ തടഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രചാരണ വേളയിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച്, ഫ്‌ലയിംഗ് സ്‌ക്വാഡ് ഓഫീസർ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പെരവല്ലൂർ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം വിജയ്‌ക്കെതിരെ കേസെടുത്തത്. ഒരു ആംബുലൻസ് റൂട്ട് തടഞ്ഞുവെന്നതാണ് വിജയുടെ പ്രചാരണ പരിപാടിക്കെതിരായ ഗുരുതര ആരോപണം. റാലിക്കെത്തിയ 5000-ത്തിലധികം വരുന്ന ജനക്കൂട്ടം ഗതാഗതക്കുരുക്കിന് കാരണമാവുകയും അടിയന്തര വാഹനങ്ങളെ ബാധിക്കുകയും ചെയ്‌തിരുന്നു. വിജയ് പങ്കെടുത്ത പരിപാടിക്ക് ശരിയായ അനുമതിയും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരുന്നോ എന്ന് അധികാരികൾ പരിശോധിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം : വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ വളർമതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.വളര്‍മതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയ ആർ.എം.ഒ. ഡോ....

കുന്നംകുളത്ത് യുവാവിനെ കത്തിയ നിലയില്‍ കണ്ടെത്തി : പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കുന്നംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി.ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സണ്ണി(65) അറസ്റ്റിലായി .പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ്...
- Advertisment -

Most Popular

- Advertisement -