Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaവാട്ടര്‍ എടിഎം...

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ ഉള്‍പ്പെടുത്തി കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലായാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.

ജലദൗര്‍ലഭ്യതയുണ്ടാകുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലിറ്റര്‍ ശുദ്ധീകരിച്ച സാധാരണ വെള്ളവും കിട്ടുന്ന രണ്ട് കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സോമന്‍ താമരച്ചാലില്‍, മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ ചന്ദ്രലേഖ, സി.കെ അനു, വിശാഖ് വെണ്‍പാല, ജിനു തൂമ്പുംകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടില്‍, സാറാമ്മ, എന്‍.ടി.ഏബ്രഹാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ സി ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം...

സര്‍ക്കാര്‍ ഉറപ്പു നല്‍കി : ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍...
- Advertisment -

Most Popular

- Advertisement -