Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎം പ്രവർത്തകന്...

സിപിഎം പ്രവർത്തകന് വെട്ടേറ്റു : ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് പ്രവർത്തകർ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച്‌ സിപിഎം നേതാക്കള്‍ രംഗത്തെത്തി.രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എല്‍ഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല അയല്‍വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു: പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : വന്യജീവികളുടെ അക്രമണം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നും  ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിനു കഴിയുന്നില്ലായെന്നത് അത്യന്തം സങ്കടകരമാണെന്നും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ  പ്രൊഫ പി.ജെ കുര്യൻ അഭിപ്രായപ്പെട്ടു.  യുഡിഎഫ്...

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

വയനാട് : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ബോധപൂർവം നശിപ്പിച്ചതായി എക്സൈസ് കണ്ടെത്തൽ.വീടിനു ചുറ്റും സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -