Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതണ്ണീർമുക്കം ബണ്ടിന്റെ...

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 മുതൽ തുറക്കും

ആലപ്പുഴ: ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

​ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുള്ളവ) ബാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മുൻകൂർ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

​ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച് മൂന്ന് ദിവസത്തിന് ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം:  സി പി എമ്മിനൊപ്പം മറ്റുള്ളവരുമായും ബന്ധപ്പെട്ടന്നാണ് വിവരം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം.107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി...

വിവേകാനന്ദ ജയന്തി നാളെ

തിരുവല്ല:  തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ ചൊവ്വാഴ്ച 168-ാമത് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ നടക്കും. രാവിലെ5-ന് മംഗള ആരതി, പ്രത്യേകപൂജ, 8ന് നാരായണീയം, 9 ന്ഹോമം, 10-ന് പ്രഭാഷണം വിഷ്ണു പുതുശ്ശേരി, മുഖ്യപ്രഭാഷണം സ്വാമി...
- Advertisment -

Most Popular

- Advertisement -