Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആഘോഷങ്ങളിലല്ല അപരനെ...

ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്‌:  കാതോലിക്ക ബാവ

കോട്ടയം: അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണം. മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് കാതോലിക്ക ബാവ നിർദേശിച്ചു. ഒരു വർഷത്തെ പെരുന്നാളുകൾക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 14 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താനാണ് തീരുമാനം. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കവർന്ന സംഭവം : ജീവനക്കാരുടെ നുണ പരിശോധന നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവന്‍ സ്വർണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു.ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.തിരുവനന്തപുരം ഒന്നാം...

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -