Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം :   ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണപുരകളിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി ഓരോ ലക്ഷംവീതം നൽകുമെന്ന് മാനേജിങ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു.

ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നുവെന്നും രാധിക  പറഞ്ഞു

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്‌ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു.

കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണെന്നും അവർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: സർഗഭവന നിർമാണത്തിന് ചാരുതയേകി സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം പുരോഗമിക്കുന്നു. നാലാം ദിനത്തിൽ “ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം” നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട്...

Kerala Lotteries Results 11-05-2026 Bhagyathara BT-53

1st Prize : ₹1,00,00,000/- BH 109041 (IRINJALAKKUDA) Consolation Prize ₹5,000/- BA 109041 BB 109041 BC 109041 BD 109041 BE 109041 BF 109041 BG 109041 BJ 109041 BK...
- Advertisment -

Most Popular

- Advertisement -