Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിൻ രാജിന്റെ...

നിതിൻ രാജിന്റെ മരണം : സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം നൽകി ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം നൽകി ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷന്‍ കൗണ്‍സില്‍.നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575...

ഗുണ്ടാ ആക്രമണങ്ങൾ: ഓപ്പറേഷൻ ആഗുമായി കേരള പോലീസ്

തിരുവനന്തപുരം : ഗുണ്ടാ ആക്രമണം വ്യാപകമായതോടെ സംസ്ഥാനമൊട്ടാകെ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. കാപ്പ ചുമത്തിയവർ ,പൊലീസിന്റെ ഗുണ്ടാ...
- Advertisment -

Most Popular

- Advertisement -