Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsവേനല്‍ ചൂടിന്റെ...

വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമാകുന്നു : വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി ഉപയോഗവും ഉയർന്നു. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിലാണ്.

ശനിയാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം 115. 075 ദശലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍ 24 വെള്ളിയാഴ്ചത്തെ ഉപയോഗം 116.48 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും 115 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം. ഈ മാസം 18ന് സംസ്ഥാനത്ത് 117 ദശലക്ഷം യൂണിറ്റെന്ന റിക്കാർഡ് കടന്നിരുന്നു.

വേനല്‍ കാഠിന്യം തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം കൂടാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിറപുത്തരി പൂജകൾ: ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: കനത്ത മഴയിലും നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന്...

കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും നാളെ തുടങ്ങും

തിരുവല്ല: കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 4ന് പള്ളിയുണർത്തൽ, 5 ന് അഭിഷേകം, 5.30 ന് ഗണപതി...
- Advertisment -

Most Popular

- Advertisement -