Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഹർത്താൽ :...

ഹർത്താൽ : കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടയുന്നു

തിരുവല്ല ; കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. വിഐടി (വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ പല വിദ്യാര്‍ഥികൾക്കും പരീക്ഷാ കേന്ദ്രത്തിൽ എത്താനായില്ല.പലയിടങ്ങളിലും കച്ചവട സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ് .

തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ പ്രതിഷേധക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നുണ്ട്.സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയം തിരുനക്കരയിൽ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി.പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊങ്കാല മഹോത്സവും ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും

തിരുവല്ല : കടപ്ര ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആണ്ടുതോറും പത്താമുദയത്തിന് നടത്തിവരുന്ന പൊങ്കാല മഹോത്സവും പുതിയതായി പണിതീർത്ത ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം...

മലയാളികളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്‌ അരുണാചൽ പോലീസ് .കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന...
- Advertisment -

Most Popular

- Advertisement -