Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനെടുങ്കണ്ടം ഇരട്ടക്കൊല...

നെടുങ്കണ്ടം ഇരട്ടക്കൊല : പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

ഇടുക്കി : നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പോലീസ് പിടിയിൽ. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ് . പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെയും പുരുഷൻ്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയത്.ഇത് മേരിക്കുട്ടിയുടെയും മറ്റൊരു മകനായ റെജിയുടേതുമാണെന്നാണ് സംശയം. ഇവരെ സജി കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്റെ നിഗമനം. 

മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് സജിയുടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വീടിന് പുറകിലുള്ള മലഞ്ചെരുവിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഴിയമ്പലം സബ്‌വേ അടച്ചിടും: യാത്രക്കാർ ബദൽ പാത ഉപയോഗിക്കണം

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള വഴിയമ്പലം ലിമിറ്റഡ് യൂസ് സബ്‌വേ  അറ്റകുറ്റപ്പണികൾക്കായി  ഫെബ്രുവരി ഒമ്പത് രാവിലെ എട്ട് മണി മുതൽ  24 വൈകുന്നേരം ആറ് മണി വരെ  അടച്ചിടും. യാത്രക്കാർ  മറ്റ് ബദൽ...

പതിനാല്  ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കും : സുരേഷ് ഗോപി

തൃശൂര്‍ : പതിനാല് ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കുമെന്ന്   സുരേഷ് ഗോപി എം പി. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു...
- Advertisment -

Most Popular

- Advertisement -