Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയിൽ നാല്...

മലങ്കരസഭയിൽ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോ​ഗം നാളെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരും. ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന യോ​ഗത്തിന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

മെത്രാപ്പോലീത്താമാർ, സഭാ സ്ഥാനികൾ, വർക്കിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, കൊച്ചി, അങ്കമാലി, കണ്ടനാട് ഈസ്റ്റ് , കണ്ടനാട് വെസ്റ്റ് ഭദ്രാസനങ്ങളിൽ നിന്നുള്ള സഭാ മാനേജിം​ഗ് കമ്മിറ്റി – ഭ​ദ്രാസന കൗൺസിൽ അം​ഗങ്ങൾ, മുളന്തുരത്തി മാർത്തോമ്മൻ പള്ളി, വെട്ടിക്കൽ ദയറാ, തേവനാൽ മാർ ബ​ഹനാം പളളി എന്നിവങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

സഭയ്ക്ക് പുതുതായി നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനായാണ് 2026 ഓഗസ്റ്റ് 27 ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോ​ഗം ചേരുന്നത്. മുളന്തുരുത്തി സുന്നഹദോസിന്റെയും  പരിശുദ്ധ പരുമല തിരുമേനിയുടെ മേൽപ്പട്ട സ്ഥാനാരോഹണത്തിന്റെയും 150 ാം വാർഷിക വേളയിലാണ് മുളന്തുരുത്തി വീണ്ടും ചരിത്രനിയോ​ഗത്തിന് വേദിയാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം: ആലപ്പുഴജില്ലയിൽ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്  കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി  അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  സഹസ്രനാമജപയജ്ഞം ഇരുപതുകോടി പൂർത്തിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നു വന്നിരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി പൂർത്തിയായി. ഇന്ന്  രാവിലെ ശീവേലിപ്പുരയിൽ ആയിരക്കണക്കിന് ഭക്തർ പ്രദക്ഷിണമായി ഇരുന്നു 3 ആവർത്തി സഹസ്രനാമം ജപിച്ചു...
- Advertisment -

Most Popular

- Advertisement -