Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക്...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ശുപാര്‍ശ ചെയ്തിരുന്നു: ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നു കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന കാലത്തു താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നതായി മുന്‍ ഐഎഎസ് ഉദ്യാഗസ്ഥനായ ബിജു പ്രഭാകര്‍. എന്നാല്‍ തൻ്റെ നിര്‍ദേശം ധന വകുപ്പ് അംഗീകരിച്ചില്ലെന്ന്  അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകുളുടെ മേധാവിയായിരിക്കെ ബിജു പ്രഭാകര്‍ സാക്ഷിയായ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നു പറച്ചില്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കെഎസ്ആര്‍ടിസിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുഗതാഗതം സൗജന്യമാക്കേണ്ട കാലം കഴിഞ്ഞു. നല്ല നടപ്പാതകളും പൊതുഗതാഗതത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

അങ്കണവാടി ജീവനക്കാര്‍ക്കു പോലും സര്‍ക്കാര്‍ പരിശീലനം നല്‍കുന്നില്ല. ഇന്ന് നമ്മുടെ അങ്കണവാടികള്‍ കോഴിക്കും കാലികള്‍ക്കും തീറ്റ കൊടുക്കുന്ന പോലെയുള്ള സ്ഥാപനമായി. കെഎസ്ഇബിക്കു മികച്ച എന്‍ജിനീയര്‍മാരുണ്ട്. എന്നാല്‍, അവരൊന്നും വേണ്ടിരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അടുത്ത സര്‍ക്കാര്‍വരുമ്പോള്‍ ആതിരപ്പള്ളി, ചീമേനി പ്രോജക്ടുകള്‍ നടപ്പാക്കണം.

ആതിരപ്പള്ളി പ്രോജക്ട് നടപ്പാക്കിയാല്‍ വെള്ളച്ചാട്ടം ഇല്ലാതാവുമെന്നു പറയുന്നത് അവിടുത്തെ റിസോര്‍ട്ട് മാഫിയയായണെന്നും അദ്ദേഹം പറഞ്ഞു. 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പോവുന്നത്. എന്നിട്ടും സര്‍ക്കാര്‍ അവകാശപ്പെടുന്നത് സംസ്ഥാനത്തു ലഭിക്കുന്നത് മികച്ച ആരോഗ്യ സംവിധാനമാണെന്നാണ്.

കേരളത്തിൻ്റെ എണ്ണയാണ് തോറിയം. തൊഴില്‍ ഇല്ലാതാവുന്നവര്‍ക്ക് അനുസൃതമായ നഷ്ടപരിഹാരം നല്‍കിയാല്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. താനും കൂടി ചേര്‍ന്നാണ് വിഴിഞ്ഞം പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത് അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍ ഡിജിപിമ മാരായ എ ഹേമചന്ദ്രന്‍, അനന്ദകൃഷ്ണന്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്, പ്രിന്‍സ് ആദിത്യവര്‍മ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ സി ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം...

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും...
- Advertisment -

Most Popular

- Advertisement -