Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭാ തിരഞ്ഞെടുപ്പ്:  വോട്ടെണ്ണലിനായി...

നിയമസഭാ തിരഞ്ഞെടുപ്പ്:  വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങി

ആലപ്പുഴ: മേയ് നാലിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികൾക്കായി ആലപ്പുഴ ജില്ലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലനം ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലയിൽ 800  ഓളം ഉദ്യോഗസ്ഥരെയാണ്  കൗണ്ടിംഗ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കുള്ള പരിശീലനമാണ് രണ്ട് ദിവസങ്ങളിലായി നാല് സെഷനുകളിൽ നടക്കുക.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ പരിശീലനത്തിൽ പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലും അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലുമാണ് പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് മിന്നല്‍ മാജിക് എന്ന്‌ പേരുമാറ്റം

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരുമാറ്റം.നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി മിന്നല്‍ മാജിക് എന്ന പേര് തീരുമാനിച്ചു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ്...

ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കും

തിരുവനന്തപുരം : ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ്...
- Advertisment -

Most Popular

- Advertisement -