Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കൈയറ്റുപോയ യുവാവിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വയനാട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് ഇടതുകൈയറ്റുപോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ മുഹമ്മദ് അസ്‌ലമിന് (19) 1,40,34,550 രൂപയും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകാനാണ് വയനാട് എംഎസിടി കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ വിധിച്ചത്.

2023 ജനുവരി 17-നായിരുന്നു സംഭവം. അമ്പലവയലിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അസ്‌ലം. ബസ് മംഗലംകാപ്പ് എത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ അസ്‌ലമിന്റെ ഇടതുകൈ റോഡരികിലെ വൈദ്യുതത്തൂണിൽ ഉരയുകയും കൈമുട്ടിന് മുകളിലായി അറ്റുപോവുകയുമായിരുന്നു.

അപകടത്തിനു പിന്നാലെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എൻജിനിയറിങ് കോളേജിൽ ഫാർമസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അസ്‌ലമിന് ഈ ദുരന്തം നേരിടേണ്ടി വന്നത്.

അപകടത്തിൽപ്പെട്ട ബസിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുക കെഎസ്ആർടിസി തന്നെ നൽകേണ്ടി വരുന്നത്. യുവാവിനുണ്ടായ മാനസികാഘാതം, പ്രായം, തുടർവിദ്യാഭ്യാസം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് അസ്‌ലമിന് വേണ്ടി ഹാജരായ അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 24-10-2025 Suvarna Keralam SK-24

1st Prize Rs.1,00,00,000/- RO 829220 (PALAKKAD) Consolation Prize Rs.5,000/- RN 829220 RP 829220 RR 829220 RS 829220 RT 829220 RU 829220 RV 829220 RW 829220 RX 829220...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച  രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ്...
- Advertisment -

Most Popular

- Advertisement -