Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാചകവാതക വിലയില്‍...

പാചകവാതക വിലയില്‍ വര്‍ധനവ് : വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ചു

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്  ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, എല്‍പിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു. അതിനിടെയാണ് ഈ വില വര്‍ധനവും ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരമന അഖിൽ വധക്കേസ് : മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു പിടിയിലായി .തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി.കൊലപാതകം നടത്തിയ...

യാത്രയയപ്പു നൽകി

പത്തനംതിട്ട: സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡി എച്ച് ക്യൂ സഭാ ഹാളിൽ...
- Advertisment -

Most Popular

- Advertisement -