Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsവാർഷിക പൂജയും...

വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ഞായറാഴ്ച  രാവിലെ ഗണപതി ഹോമത്തോടെയാണ് ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ചത്.

ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മാവേലിക്കര വടക്കത്തില്ലെത്ത് ഗിരീഷ് ഗോവിന്ദ്, എരുമായിക്കോട്ട് ഇല്ലെത്ത്  പ്രമോദ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.  ശ്രീകുമാർ പറമ്പത്ത്, ശോഭാ വേണുഗോപാൽ, വൈശാഖ് വി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ താലപ്പൊലി എഴുന്നെള്ളിപ്പും ശേഷം പ്രസാദ വിതരണവും നടന്നു. ചടങ്ങുകളുടെ ഭാഗമായി നിരവധി ഭക്തർ ദർശനത്തിന് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയദുരിതബാധിതർക്ക് സഹായവുമായി മലങ്കര ഓർത്തഡോക്സ് സഭ

തിരുവല്ല: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനം. നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെയും ( എസ്.ജെ.ഒ.എഫ് ) നേതൃത്വത്തിൽ സമാഹരിച്ച തുണിത്തരങ്ങൾ, നിത്യോപയോഗ...

കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 5 വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച കെട്ടുകാഴ്ചക്കിടെ തിരക്കിൽ പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം.തേക്കുഭാഗം പാറശ്ശേരിയിൽ രമേശിന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് (5) മരിച്ചത്.കെട്ടുകാഴ്ചയ്ക്കിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുട്ടി...
- Advertisment -

Most Popular

- Advertisement -