Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsവിഡി സതീശന്റെ...

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍: എന്‍ഡിഎ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മംഗലാപുരം യാത്ര രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദത്തിന് ഇടയാക്കുന്നു. എസ്ഡിപിഐ പേജിൽ ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയില്‍ കര്‍ണാടകയിലെ എന്‍ഡിഎ നേതാക്കളുമായി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരങ്ങള്‍.

മെയ് ഒന്നിനാണ് വി.ഡി. സതീശന്‍ മംഗലാപുരത്തെ പ്രമുഖ എന്‍ഡിഎ നേതാവും ജെഡിഎസ് എംഎല്‍സിയുമായ ബി.എം. ഫറൂക്കിന്റെ വസതിയില്‍ എത്തിയത്. കര്‍ണാടകയില്‍ ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ജെഡിഎസ് നേതാവുമായി സതീശന്‍ നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന.

കൂടിക്കാഴ്ചയില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള മുന്‍ എംഎല്‍എ മൊയ്തീന്‍ ബാബയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ പശ്ചാത്തലമാണ് സതീശനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

സതീശനോടൊപ്പം യാത്ര ചെയ്ത സംഘത്തില്‍ സ്വര്‍ണ്ണപ്പാളി കേസില്‍ പോലീസ് ചോദ്യം ചെയ്ത റെജി എന്ന വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍. യാത്രാ വിവരങ്ങള്‍ ഉള്‍പ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശന്‍ പിടിമുറുക്കുന്നതിനിടെയുണ്ടായ ഈ സന്ദര്‍ശനം’ പാര്‍ട്ടിക്കുള്ളിലെ സതീശന്‍ വിരുദ്ധര്‍ ആയുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചതായാണ് വിവരം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 01-01-2025 Fifty Fifty FF-123 

1st Prize Rs.1,00,00,000/- FF 379675 (PALAKKAD) Consolation Prize Rs.8,000/- FA 379675 FB 379675 FC 379675 FD 379675 FE 379675 FG 379675 FH 379675 FJ 379675 FK 379675...

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം...
- Advertisment -

Most Popular

- Advertisement -