Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsമോറാൻ മോർ...

മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പൊതുദർശനം ഡാലസിൽ നടന്നു

ഡാലസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ ഒന്നാമൻ  മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു.  വൈദികരും സഭാ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങിയ വലിയൊരു ജനസമൂഹം ചടങ്ങിൽ സാക്ഷിയായി.

നോർത്ത് അമേരിക്കൻ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര ആർച്ച്ഡയോസിസ് പാത്രിയർക്കിയൽ വികാരിയും ആർച്ച് ബിഷപ്പും ആയ മോർ ടൈറ്റസ് എൽദോ  മെത്രാപ്പോലീത്തയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കുന്നംകുളം രൂപത മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഭയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ  പ്രൊഫ പി ജെ കുര്യൻ, തിരുമേനിമാരായ ഡാനിയൽ മോർ തിമോത്തിയോസ്, ഗീവർഗീസ് മോർ മക്കാറിയോസ് എന്നിവരുമായി സംസാരിച്ച്  അനുശോചനം രേഖപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴക്കാരന്

ആലപ്പുഴ : 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) ന് .സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്.സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. രാത്രിയിൽ ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന...

Kerala Lotteries Results : 09-08-2024 Nirmal NR-392

1st Prize Rs.7,000,000/- NH 884654 (KATTAPPANA) Consolation Prize Rs.8,000/- NA 884654 NB 884654 NC 884654 ND 884654 NE 884654 NF 884654 NG 884654 NJ 884654 NK 884654...
- Advertisment -

Most Popular

- Advertisement -