Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsചിട്ടയായ പ്രവര്‍ത്തനങ്ങളില്‍...

ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ നേടിയെടുത്ത മുന്നേറ്റമാണ് തിരുവല്ലയില്‍ അനൂപ് ആന്റണിക്ക് നേട്ടമായത്

തിരുവല്ല: ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ നേടിയെടുത്ത മുന്നേറ്റമാണ് തിരുവല്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് നേട്ടമായത്. സാങ്കേതികമായി രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും വോട്ടുവിഹിതത്തില്‍ വന്‍ വര്‍ദ്ധനവാണ് നേടിയെടുത്തത്. കുറ്റൂര്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ ഒന്നാം സ്ഥാനം നേടി. മല്ലപ്പള്ളി, കുന്നന്താനം, നെടുമ്പ്രം, പെരിങ്ങര, ആനിക്കാട്, തിരുവല്ല നഗരസഭ എന്നിവിടങ്ങളില്‍ ചെറിയവോട്ടിനാണ് രണ്ടാം സ്ഥാനം നേടിയത്.

പിന്നീട് ലീഡ് മാറി മറിഞ്ഞെങ്കിലും ആദ്യപാദം പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്ത് നിന്ന മാത്യു.ടി തോമസിനെ പിന്നിലാക്കി. ആറ് റൗണ്ടുകളില്‍ വ്യക്തമായ മുന്നേറ്റം നടത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് സാധിച്ചു. വോട്ടെണ്ണല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ 2824 വോട്ടിന്റെ നേട്ടമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി നേടിയെടുത്തത്.

പിന്നീട് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും പതിനൊന്നാം റൗണ്ട് എത്തിയപ്പോഴേക്കും ലീഡ് തിരിച്ചു പിടിച്ചു. ഈഘട്ടം 3279 വോട്ടുകള്‍ നേടി. പതിമൂന്നാം ഘട്ടത്തിലും അനൂപിന് മേല്‍കൈ ലഭിച്ചു. ഈഘട്ടത്തില്‍ 3206 വോട്ടു നേടി. പതിനാലില്‍ 3218 വോട്ടുകള്‍ നേടിയാണ് കരുത്ത് കാട്ടിയത്.

പതിനഞ്ചാം റൗണ്ടില്‍ 3224 വോട്ടുകള്‍ നേടി. പതിനേഴാം റൗണ്ടിലേക്ക് കടന്നപ്പോള്‍ 41971 വോട്ട് ഉറപ്പിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ 43078 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 776 പോസ്റ്റല്‍ വോട്ടുകളൊടെ മൂപ്പത്തിയൊന്ന് ശതമാനം വോട്ട് വിഹിതത്തിലേക്ക് എത്തിക്കാന്‍ അനൂപ് ആന്റണിക്ക് സാധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി : അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തര്‍മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയാണ് സിവിൽ വേഷത്തിലെത്തിയ പൊലീസ്...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

ഇടുക്കി : ഇടുക്കിയിൽ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.നിരവധി...
- Advertisment -

Most Popular

- Advertisement -