Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsകടുത്തചൂടിന് ഇന്നു...

കടുത്തചൂടിന് ഇന്നു മുതൽ ആശ്വാസം : താപനില സാധാരണ നിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരും ദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലായിരുന്നു ഏറ്റവും ഉയർന്ന ചൂട് (37.5 ഡിഗ്രി സെൽഷ്യൽസ്). രണ്ടിടങ്ങളിലും ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞവർഷം ലഭിച്ച വേനൽമഴ ഇത്തവണ ലഭിച്ചേക്കില്ല. ഈ വർഷം ഏപ്രിൽ 27-ഓടെയാണ് വേനൽമഴ ലഭിച്ചു തുടങ്ങിയത്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ

തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി .ഈ ദുരന്തത്തിന് ഇരയാകുന്നവർക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) മാനദണ്ഡങ്ങൾ പ്രകാരവും പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന്...

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...
- Advertisment -

Most Popular

- Advertisement -