Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി ചർച്ച...

മുഖ്യമന്ത്രി ചർച്ച : എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ സി വേണുഗോപാൽ.  വിഡി അനുകൂല കമന്റുകളും പ്രകടനവും പിആർ ആണെന്നാണ് വിമർശനം. എന്നാൽ, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശൻ ക്യാംപ്.

ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്‍റെ പ്രതീക്ഷ. ഹൈക്കമാന്‍റിന്‍റെ ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വിഡി പക്ഷം. തെരഞ്ഞെടുപ്പ് വെറും സാങ്കേതികം ആകരുതെന്നും ഘടകകക്ഷി പിന്തുണയും പരിഗണിക്കണമെന്നും വിഡി പക്ഷം ആവശ്യപ്പെടുന്നു.  രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. സീനിയോറിറ്റി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആർസി പക്ഷം. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഉടൻ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ ജെയ്‌ഷെയുടെ വനിതാ വിഭാ​ഗം മേധാവി

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഫരീദാബാദിൽ വച്ച്‌ പിടിയിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്ന് വിവരം.ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്....

മൂന്നു ദിവസം അതിതീവ്ര മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത .ഇന്ന് കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -