Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ റെയിൽവേയിൽ...

ഇന്ത്യൻ റെയിൽവേയിൽ പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം  മാറ്റി പുതിയ പരിഷ്കരിച്ച സംവിധാനം വരുന്നു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റത്തിന് ഓഗസ്റ്റ് മുതൽ തുടക്കമാകുന്നു. ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിനും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമായി 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) മാറ്റി പുതിയ പരിഷ്കരിച്ച സംവിധാനം നടപ്പിലാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.

റെയിൽ ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയത്. പഴയ സംവിധാനത്തിൽ നിന്ന് പുതിയതിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണവിതരണം

തിരുവല്ല: 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും  സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ...

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ  ആഗസ്റ്റ് 25 മുതൽ

ആലപ്പുഴ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആഗസ്റ്റ് 25 മുതൽ തുടങ്ങും.  സബ്സിഡി  സാധനങ്ങളും  മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ...
- Advertisment -

Most Popular

- Advertisement -