Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsഎറണാകുളം ജംങ്ഷന്‍...

എറണാകുളം ജംങ്ഷന്‍ യാര്‍ഡില്‍ പണികൾ നടക്കുന്നതിനാല്‍ ട്രെയിന്‍  നിയന്ത്രണം

തിരുവനന്തപുരം: എറണാകുളം ജംങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 15, 22 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 15ന് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (15, 22) തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

കൊച്ചുവേളി – മംഗളൂരു ജങ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്(16355) 14, 16, 21, 23 തീയതികളില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മംഗളൂരു ജങ്ഷന്‍ – തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ് (16356) 15, 22 തീയതികളില്‍ 30 മുതല്‍ 40 മിനിറ്റുവരെ വൈകിയോടും. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 11 മുതല്‍ 21 വരെയും 23 മുതല്‍ 26 വരെയും 40 മിനിറ്റ് വൈകിയോടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ''ഓപ്പറേഷൻ ഹണിഡ്യൂക്‌സ്' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ്...

കേരളാ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് 19-ന്

തിരുവല്ല : സംസ്ഥാനത്തെ പോലീസിൻ്റെ കിരാത തേർവാഴ്ചക്കെതിരെയും, മർദ്ദനങ്ങൾക്കെതിരെയും കേരളാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റബർ 19-ന് രാവിലെ 10 മണിക്ക് തിരുവല്ല പോലീസ് സ്റ്റേഷൻ മാർച്ചും, ധർണയും...
- Advertisment -

Most Popular

- Advertisement -