Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiസ്വർണത്തിന്റെ ഇറക്കുമതി...

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി ; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും

ന്യൂഡൽഹി : രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി.നേരത്തെ ഇത് ആറുശതമാനം ആയിരുന്നു ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് ഈ നീക്കം .

അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വലിയ തോതിൽ ഡോളർ ചിലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.തീരുവ ഉയർത്തിയത് രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ വർധിപ്പിക്കും.

അതേസമയം ,ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറക്കും.സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.‍‍‍ പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തർപ്രദേശ്,രാജസ്ഥാൻ ,മധ്യപ്രദേശ്,മഹാരാഷ്ട്ര തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. മ്യൂസിയത്തിൽ നിന്നും വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച ആയപ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.ഫ്രഞ്ച് പൗരന്മാരായ പ്രതികൾ മറ്റു പല...

പട്ടാഴിമുക്ക് അപകടം:കാർ അമിതവേഗത്തിൽ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്:ആർടിഒ റിപ്പോർട്ട്

അടൂർ :അടൂർ പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് ആർടിഒ എൻഫോഴ്‌സമെന്റിന്റെ പരിശോധനാ റിപ്പോർട്ട്. അമിതവേ​ഗത്തിലെത്തിയ കാർ‌ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ...
- Advertisment -

Most Popular

- Advertisement -