Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeEdathuaതലവടി മുരിക്കോലുമുട്ട്...

തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ

എടത്വ : കൈവിരികൾ തകർന്ന തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ. കാലപ്പഴക്കത്താൽ പാലവും കൈവിരികളും പൂർണ്ണമായി തകർന്ന നിലയിൽ. തലവടി ഗ്രാമപഞ്ചായത്ത് 8, 11 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന തലവടി മുരിക്കോലുമുട്ട് പാലമാണ് പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികൾ നടത്താതെ പൂർണ്ണ തകർച്ചയിൽ എത്തിയത്.

ഇരുവശങ്ങളിലേയും കൈവരികൾ  തകർന്ന നിലയിലാണ്. കൊച്ചുകുട്ടികൾ ഉൾപ്പെടെ ദിവസേന നിരവധി നാട്ടുകാരും വിദ്യാർത്ഥികളും ഈ പാലം ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്തെ യാത്ര പാലത്തിന്റെ അപകടസാധ്യത ഉയരുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ വഴിവിളക്കിൻ്റെ അഭാവവും അപകട ഭീഷണി വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബന്ധപ്പെട്ട വകുപ്പുകൾ വിഷയത്തിൽ ഉടൻ ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തരമായി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പ്രദേശവാസികൾ  ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകർക്കായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ & ആത്മ പദ്ധതികൾ ഒരുക്കി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കൃഷി ഭവൻ പരിധിയിലുള്ള കർഷകർക്കായി SHM, ആത്മ എന്നീ പദ്ധതികളിലായി ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് കുറ്റൂർ കൃഷി ഭവൻ.ഫല, പുഷ്പ വർഗ്ഗ വിളകളുടെ കൃഷി വ്യാപനം, നൂതന...

കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, പരമ്പരാഗത...
- Advertisment -

Most Popular

- Advertisement -