Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒളിവിൽ കഴിഞ്ഞിരുന്ന...

ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസ്സിലെ പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

ആലപ്പുഴ:  കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന  മൂന്നാം പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രൻ (52) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സുപ്രണ്ടിന്റെ  നിർദ്ദേശാനുസരണം  വിദേശത്ത് നിന്നും മേയ് 14ന് തിരുവനന്തപുരത്തു  എത്തിയ കാര്യം വിമാനത്താവള അതോറിറ്റി അറിയിച്ചത്.

തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സിപിഒ ലിജിമോൻ എന്നിവർ പ്രതിയെ പിടികൂടി കസ്റ്റഡിയിൽ എടുത്തു.  ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 1998 ജൂൺ 29-ാം തീയതി ചെങ്ങന്നൂർ മുണ്ടൻകാവ്  ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ലീല ഓഫ്സൈറ്റ് പ്രസ്സ് എന്ന സ്ഥാപനം റെയ്ഡ് നടത്തി യു എ ഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും, 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും, രണ്ട് ഇന്ത്യൻ മുദ്രപത്രവും ഇയാളിൽ നിന്നും കണ്ടെടുത്തിരുന്നു.

സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മയും രണ്ടാം പ്രതിയും മകനുമായ രാജീവ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക്: ഇന്ന്  67,172 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി

ശബരിമല : മകരവിളക്കിന്റെ ഭാഗമായി ഇന്ന് (4) 67,172 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. വൈകീട്ട് ആറ് വരെയുള്ള കണക്കാണിത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുടങ്ങിയിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അറുപത് വർഷമായി മുടങ്ങി കിടന്നിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു. ക്ഷേത്രത്തിൽ ആദ്യമായി ഭദ്രദീപം നടന്നത് 1744 ലാണ്. ഉത്തരായനത്തിനും ദക്ഷിണയാനത്തിനും മുൻപ് 7 ദിവസത്തെ കളഭാഭിഷേകവും  കൂടെ ഭദ്രദീപവും നടന്നു...
- Advertisment -

Most Popular

- Advertisement -