Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി ബസിന്റെ...

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവം: സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട യുവതി, ആ പ്രവൃത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി രംഗത്തെത്തി. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ അനുഭവപ്പെട്ട പരിഭ്രാന്തിയിലാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു.

ആ നിമിഷം താൻ വലിയ സമ്മർദ്ദത്തിലായിരുന്നുവെന്നും മറ്റു മാർഗങ്ങൾ ഒന്നും മുന്നിൽ കണ്ടില്ലെന്നും അവർ വിശദീകരിച്ചു. തന്റെ തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും, കാര്യങ്ങൾ വഷളായതിൽ അന്നേ ദിവസം തന്നെ മാപ്പു പറഞ്ഞതായും യുവതി അറിയിച്ചു.

ബസ് ഗ്ലാസിനുണ്ടായ നാശനഷ്ടങ്ങൾക്കായി 28,000 രൂപ ഇതിനോടകം പിഴയായി ഒടുക്കി. കെഎസ്ആർടിസി ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുന്നുണ്ടെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിർത്തി തന്നെ ഇനിയും വിമർശിക്കരുതെന്നും യുവതി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലുൾപ്പെടെ ജാതി വിവേചനം നേരിട്ട ഇടങ്ങളിലെല്ലാം തന്തൈ പെരിയാർ സ്വാധീനം ചെലുത്തി : തമിഴ്നാട് പൊതുമരാമത്ത് മന്ത്രി

ആലപ്പുഴ : കേരളം ഉൾപ്പെടെ ജാതി വിവേചനം നേരിട്ട എല്ലായിടങ്ങളിലും മനുഷ്യർ അടിച്ചമർത്തപ്പെട്ട ഇടങ്ങളിലും തന്തൈ പെരിയാറിന്റെ സ്വാധീനം വ്യക്തമാണെന്ന് തമിഴ്നാട് പൊതുമരാമത്ത്  വകുപ്പ് മന്ത്രി എ വി വേലു പറഞ്ഞു. വൈക്കം...

തിരുവനന്തപുരത്തെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ , കെഎസ്ആർടിസി തർക്കത്തിനൊടുവിൽ നഗരത്തിലെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -