Sunday, June 21, 2026
No menu items!

subscribe-youtube-channel

HomeNewsപഠനത്തിൽ മാത്രമല്ല...

പഠനത്തിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടണം –  ആഷാദ് എസ്

തിരുവല്ല: പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് പറഞ്ഞു. സേവാഭാരതി ഇരവിപേരൂരിന്റെ നേതൃത്വത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂൾ അദ്ധ്യാപകരേയും ആദരിക്കുന്ന “അഭിമാനമാണീ വിദ്യാലയം” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന കാലഘട്ടത്തിൽ നല്ലതിനേയും ചീത്തയേയും തിരിച്ചറിഞ്ഞ് നാടിനും, വീടിനും, രഷ്ട്രത്തിനും, ഗുണമുള്ളവരായി കുട്ടികൾ വളർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.ശിവശങ്കരൻ നായർ അദ്ധ്യക്ഷനായി. സേവാഭാരതി ഉപാദ്ധ്യക്ഷൻ ഗോപകുമാർ, കെ.ആർ സുരേന്ദ്രൻ നായർ, സാമുവൽ ചെറിയാൻ, ഫാ. മാത്യു കവിരായിൽ, നാഷണൽ ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ ദിലീപ് കുമാർ, എൻ. എസ് എസ് സെക്രട്ടറി മാനോജ് ടി.കെ, സേവാഭാരതി കമ്മറ്റി  അംഗങ്ങളായ രഘുവരൻ പിള്ള, രാകേഷ് മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും നൂറ് ശതമാനം വിജയം നേടിയ സ്കൂളിനും “വിജയദീപ” പുരസ്ക്കാരം നൽകി ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതകം നടത്തിയ വീടുകളിൽ അഫാനെ എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ച് തെളിവെടുത്തു.ഉമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലും പിന്നീട്‌ സഹോദരനെ കൊലപ്പെടുത്തിയ അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ്...

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു .പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളാണ് ഹൊർമുസ് കടക്കാനൊരുങ്ങുന്നത്. ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -