Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ...

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന്  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും  നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്, പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം : കതിർകറ്റകൾ ഏറ്റു വാങ്ങി

തിരുവനന്തപുരം :  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷത്തിനുള്ള കതിർകറ്റകൾ ഏറ്റു വാങ്ങി.  തിരുവനന്തപുരം നഗരസഭ പുത്തരിക്കണ്ടത്ത് നട്ട കതിർകറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ  മേയർ ആര്യ രാജേന്ദ്രനിൽ...

ശബരിമല മണ്ഡലകാലം: 181 കേസുകളിലായി ലീഗൽ മെട്രോളജി വിഭാഗം പിഴ ഈടാക്കിയത് 10.87 ലക്ഷം

ശബരിമല: ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം ലീഗൽ മെട്രോളജി വിഭാഗം ഡിസംബർ 17 വരെ നടത്തിയ പരിശോധനകളിൽ 181 കേസുകളിലായി പിഴ ഈടാക്കിയത് 10,87,000 രൂപ.ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച് സാധനങ്ങൾ വിൽക്കുക, നിശ്ചയിച്ച...
- Advertisment -

Most Popular

- Advertisement -