Wednesday, May 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiആര്‍എസ്എസ് കാര്യകര്‍ത്താ...

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം

ന്യൂഡൽഹി: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് വര്‍ഗ്പാലകും ആര്‍എസ്എസ് സഹസര്‍കാര്യവാഹുമായ അതുല്‍ ലിമയെ ഉദ്ഘാടനം നിര്‍വഹിച്ചു.

രാജ്യത്തുടനീളമുള്ള 880 സ്വയംസേവകരാണ് പരിശീലനത്തിനായി നാഗ്പൂരിലെത്തിയിട്ടുള്ളത്. നമ്മളെല്ലാം ഒന്നാണെന്ന അനുഭൂതിയാണ് സംഘത്തിന്റെ പരിശീലനവര്‍ഗുകള്‍ സമ്മാനിക്കുന്നതെന്ന് അതുല്‍ ലിമയെ പറഞ്ഞു. ഭാരതത്തിലാണ് നമ്മള്‍ പിറന്നത്. സംഘത്തിലൂടെ നമ്മള്‍ സ്വയംസേവകരായി.

സംഘം ശതാബ്ദിയിലെത്തിയ കാലഘട്ടത്തില്‍ നാഗ്പൂരിലെത്തി വര്‍ഗില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ് നമ്മള്‍ പിന്നിട്ടത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടു കൊണ്ടാണ്. മൂന്ന് തവണ നിരോധനധനത്തെ നേരിടേണ്ടിവന്നു. സ്വയംസേവകരുടെ ത്യാഗവും പോരാട്ടവും സമര്‍പ്പണവുമാണ് ഈ യാത്ര സാധ്യമായത്.

സാധാരണക്കാരായ സ്വയംസേവകരുടെ അസാധാരണ നേട്ടങ്ങളാണ് സംഘത്തെ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സഹസര്‍കാര്യവാഹ് രാം ദത്ത് ചക്രധര്‍, ജയ്‌പൂര്‍ പ്രാന്ത സംഘചാലകും വര്‍ഗ് സര്‍വാധികാരിയുമായ മഹേന്ദ്ര സിംഗ് മാഗോ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു. ഇരുപത്തഞ്ച് ദിവസം തുടരുന്ന കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയ ജൂണ്‍ നാലിന് അവസാനിക്കും. സമാപനപരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് എ എത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധ : പമ്പ ത്രിവേണിയിലെ ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട:  ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത്...

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി...
- Advertisment -

Most Popular

- Advertisement -