Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsParumalaഅന്തർദേശീയ വൈദിക...

അന്തർദേശീയ വൈദിക സമ്മേളനത്തിന് ഇന്ന് സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടക്കുന്ന ആഗോള വൈദിക സമ്മേളനം (ഗ്ലോബൽ ക്ലെർജി കോൺഫറൻസ്) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  നടന്നു.

തകർന്ന മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അമേരിക്കയിലെ സെന്റ് ടിഖോൺസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫാ. ഡോ. തിമോത്തി തോമസ് പ്രസ്താവിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന വേദപഠന ക്ലാസുകൾക്ക് ഡോ.ഗീവർഗീസ് മാർ ബർന്നബാസ് നേതൃത്വം നൽകി. തുടർന്നു നടന്ന വിവിധ സെഷനുകളിൽ അജപാലന ശുശ്രൂഷ അൽമായ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ഡോ. ചെറിയാൻ വർഗീസ് മണിപ്പാൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോസി ജേക്കബ്, ഡോ.എബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഭ നേരിടുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിച്ചു.

മുഖാമുഖം പരിപാടിയിൽ ഡോ.ഗീവറുഗീസ് മാർ കൂറിലോസ്, വൈദികസംഘം പ്രസിഡൻ്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ഇടവകശുശ്രൂഷയിൽ പുരോഹിതൻ നേരിടുന്ന വിഷയങ്ങളെ സംബോധന ചെയ്തു.സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 7 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ

ആലപ്പുഴ : ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ...

മണ്ഡലകാലം: ശരണം വിളിച്ച് കയറൂ – ക്യൂ പാലിക്കൂ- പോലീസിന്റെ മൈക്രോഫോണ്‍ അനൗണ്‍സ്‌മെന്റ് സംവിധാനം

ശബരിമല: പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പഭക്തരോട് ക്യൂ പാലിക്കാനും തിരക്കുണ്ടാകാതെ കയറിവരാനും നിര്‍ദേശം നല്‍കാനായി പോലീസിന് മൈക്രോഫോണ്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ശരണം വിളികള്‍ക്കിടയില്‍ നിര്‍ദേശങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാലും ഭക്തര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല....
- Advertisment -

Most Popular

- Advertisement -