Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയുടെ ബക്രീദ്...

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

പത്തനംതിട്ട: വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ.  പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ  ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങൾ ആണ് 850 രൂപയ്ക്ക് പ്രത്യേക  കിറ്റായി നൽകുന്നത്.   മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം  ഗോൾഡ് ചായപ്പൊടി, 100 ഗ്രാം  മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്.  ഏലക്കായ,  ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിൽ ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത : ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിൽ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട്...
- Advertisment -

Most Popular

- Advertisement -