Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളി -...

അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ പണികൾ നടക്കുന്നതിനാൽ: ഗതാഗതം താൽകാലികമായി നിരോധിച്ചു

തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ – നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഈ റൂട്ടിൽ താത്കാലികമായി പൂർണ്ണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മലക്കപ്പാറയിലും ചാലക്കുടിയിൽ നിന്നുള്ളവ വാഴച്ചാലിലും തടയും. തമിഴ്‌നാട്  ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടസം ഉണ്ടാകും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.

റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദസഞ്ചാരികളും ഈ നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ  വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  ഇതിനായി 831  കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600...

ട്യൂഷൻ സെന്ററിലെ പാർട്ടിയുമായി ബന്ധപ്പെട്ട് സംഘർഷം : പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കോഴിക്കോട് : ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ‌ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി സ്വദേശിയുമായ...
- Advertisment -

Most Popular

- Advertisement -