Wednesday, February 5, 2025
No menu items!

subscribe-youtube-channel

HomeNewsKonniഇക്കോ ടൂറിസം...

ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ മാറ്റം

കോന്നി : ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ വനംവകുപ്പ് മാറ്റം വരുത്തി. ആനത്താവളത്തിൽ ആനകൾക്ക് വ്യായാമം നൽകുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ആയിരുന്ന സമയം ഇനി മുതൽ 9.30 മുതൽ 6 വരെ ആയിരിക്കും.

കോന്നി ആനത്താവളത്തിലെ ആനകളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയത്. ഇനി രാവിലെ 9 വരെ ആനത്താവളത്തിൽ ആനകൾ നടത്തത്തിന് ഇറങ്ങും.
ആനകൾക്ക് നടക്കുന്നതിന് വേണ്ടി കുമ്മണ്ണൂരിൽ സ്ഥലം കണ്ടെത്തി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ആനകൾക്ക് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ പരിഷ്കരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു : നാലുപേര്‍ പിടിയിൽ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു. സംഭവത്തിൽ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച്‌...

പ്രായമായ സ്ത്രീകള്‍ ഒറ്റപ്പെടുന്ന സാഹചര്യം ഗൗരവമായി കാണണം: വി.ആര്‍. മഹിളാമണി

ആലപ്പുഴ: പ്രായമായ സ്ത്രീകള്‍ മക്കളാല്‍ സംരക്ഷിക്കപ്പെടാത്ത സാഹചര്യം പല വീടുകളിലും ഉണ്ടെന്നും ഇവര്‍ ഒറ്റപ്പെടുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ...
- Advertisment -

Most Popular

- Advertisement -