Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsMannarഗതാഗതക്കുരുക്ക്: ദേവികുളത്തു...

ഗതാഗതക്കുരുക്ക്: ദേവികുളത്തു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

മൂന്നാര്‍: മൂന്നാറിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ മൂന്നാര്‍ പഞ്ചായത്ത് ആലോചന നടത്തുന്നതിനിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദേവികുളം പഞ്ചായത്തും. 30 പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വലിയ വാഹനങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തും. വലിയ വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് ചെറിയ വാഹനത്തില്‍ മാട്ടുപെട്ടിയില്‍ എത്തണം.

മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷങ്ങള്‍ ആയ മാട്ടുപെട്ടി, ഏകോ പോയിന്റ്, വട്ടവട, ടോപ് സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളിലേയ്ക് ടൂറിസം സീസണില്‍ പതിനായിരങ്ങള്‍ ആണ് എത്തുന്നത്. മാട്ടുപെട്ടി ഡാമിന് മുകളിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ചു വേണം ഇവിടങ്ങളില്‍ എത്താന്‍.

ഡാമിന് മുകളിലൂടെ ഒരു വാഹനത്തിന് മാത്രമേ ഒരേ സമയം പോകാന്‍ പറ്റു. ഇക്കാരണത്താല്‍ മണികൂറുകളോളം ഇവിടെ ഗതാഗത തടസം ഉണ്ടാവാറുണ്ട്. വലിയ ബസുകള്‍ എത്തുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തുവനുള്ള തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി ജെ റോയിയുടെ സംസ്കാരം ഇന്ന് : മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ...

സ്കൂൾ കലോത്സവം നാളെ സമാപിക്കും

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവം നാളെ സമാപിക്കും. സ്വര്‍ണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാളെ വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി...
- Advertisment -

Most Popular

- Advertisement -