Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോഗസ്ഥർക്കെതിരായ...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം : ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എത്തി ഡിജിപി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ നേരിട്ടെത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പൊലീസിന്റെ വീഴ്ചയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരും ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എത്തിയിരുന്നു .ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാറും ​ഗവർണറും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.അതേസമയം ,സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു .കേസില്‍ 15 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരാക്രമണം : സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി

ന്യൂഡൽഹി : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ദില്ലിയിലെത്തിയത്. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്....

കേര രക്ഷ വാരം പദ്ധതിയ്ക്കു തുടക്കമായി

കുറ്റൂർ : കേര രക്ഷാവാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് വയ്ക്കുന്ന പദ്ധതിയ്ക്ക് കുറ്റൂർ കൃഷി ഭവനിൽ  തുടക്കമായി.പദ്ധതിയുടെ ഉത്ഘാടനം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് കർഷകനായ വി...
- Advertisment -

Most Popular

- Advertisement -